ജോലി സമയത്തും സംഘടനാ സമ്മേളനത്തില്‍ പങ്കെടുക്കാം; എംജി സര്‍വ്വകലാശാലയുടെ ഉത്തരവ്

കോട്ടയം: ജീവനക്കാര്‍ക്ക് ജോലി സമയത്തും ഇനി സംഘടനാ സമ്മേളനത്തില്‍ പങ്കെടുക്കാം. അനുമതി നല്‍കികൊണ്ട് എംജി സര്‍വ്വകലാശാല ഉത്തരവ് പുറത്തിറക്കി.

ഇടത് സംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അനുമതി. മാത്രമല്ല സമ്മേളനത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് രാവിലെയും വൈകുന്നേരവും ഹാജര്‍ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, താനില്ലാത്ത സമയത്താണ് ഉത്തരവിറക്കിയതെന്ന് ആരോപിച്ച് എംജി വിസി ഡോ സാബു തോമസ് രംഗത്ത് വന്നിരുന്നു. ഉത്തരവ് വീണ്ടും പരിശോധിക്കുമെന്നാണ് വിസി പറയുന്നത്. എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം മന്ത്രി കെ ടി ജലീലാണ് ഉദ്ഘാടനം ചെയ്തത്.

Top