അവിനാശി അപകടം; ‘കണ്ടയ്‌നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കും, ചില നിയമ ഭേദഗതി തിരിച്ചടിയായി’

ak-saseendran

തിരുവനന്തപുരം: കണ്ടയ്‌നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നാടിനെ നടുക്കിയ അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെടുക്കുന്നത്. അതേസമയം അപകടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ലോറി ഡ്രൈവര്‍ക്കാണെന്ന് ആവര്‍ത്തിക്കുകയാണ് ഗതാഗത മന്ത്രി. ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ അത് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും അപകടകാരണം ടയര്‍ പൊട്ടിയല്ല എന്ന് വ്യക്തമാണെന്നും മന്ത്രി വ്യക്കമാക്കി.

ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായി ഈ മാസം 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ പരിഗണനയില്‍ ഉണ്ടെന്നും എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ലോറിയില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണ്ടെന്ന നിയമ ഭേദഗതി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. അതേസമയം ലോറി ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റാദ്ദാക്കുമെന്നും അറിവുണ്ട്.

മലയാളികളടക്കം 20 പേര്‍ക്കാണ് ഈ മഹാ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.

Top