കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് എന്‍ജിനീയറെ കുടുക്കി വിജിലന്‍സ്

കായംകുളം: കൈക്കൂലി വാങ്ങുന്നതിനിടെ കായംകുളം നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയറെ കുടുക്കി വിജിലന്‍സ്. നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറായ രഘുവിനെയാണ് വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്.

വീട്ടില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് രഘുവിനെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടിയത്. പരാതിക്കാരനുമായി ചേര്‍ന്ന് വിജിലന്‍സ് സംഘം നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ കയ്യോടെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.

Top