kerala -modi statement aganist prakash karatt

prakash karatt

മലപ്പുറം: വികസനകാര്യത്തില്‍ കേരളം പുറകിലെന്ന മോദിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

കേരളത്തില്‍ ഇന്നോളം നടന്നിട്ടുള്ള വികസനചരിത്രത്തെ മോദി കണ്ടില്ലെന്ന് നടിക്കുകയാണ്.വര്‍ഗീയതയെ എതിര്‍ക്കുന്ന കേരളം ഇത്തവണയും ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും കാരാട്ട് മലപ്പുറത്ത് പറഞ്ഞു.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ നിന്ന് യുഡിഎഫ് യുഗം അവസാനിക്കുമെന്ന് പ്രകാശ് കാരാട്ട അഭിപ്രായപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ട സര്‍ക്കാറാണ് കേരളത്തിലും കേന്ദ്രത്തിലും ഉളളതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അപമാനിച്ചുവെന്നും പരമാര്‍ശം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. സൊമാലിയയോട് സംസ്ഥാനത്തെ ഉപമിച്ചത് അപമാനകരമാണ്.

കണ്ണൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ടി പി കേസില്‍ അന്വേഷണം അട്ടിമറിച്ചതും കേന്ദ്രമാണെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പദവിയെ താഴ്ത്തിക്കെട്ടുന്ന പ്രവര്‍ത്തിയാണ് മോദിയില്‍ നിന്നും ഉണ്ടായതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

നാളെ കേരളത്തില്‍ എത്തുമ്പോള്‍ തെറ്റായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കേരളത്തിലെ സോളര്‍ പദ്ധതി അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. യു.എസില്‍ നടത്തിയ പ്രസംഗത്തില്‍ പോലും പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ എങ്ങനെയാണ് അത് അപമാനകരമായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്.

Top