കേരളത്തിനും മിസോറാമിനും പല കാര്യങ്ങളിലും സാമ്യമുണ്ടെന്ന് കുമ്മനം രാജശേഖരന്‍

Kummanam

കോഴിക്കോട്: കേരളത്തിനും മിസോറാമിനും പലകാര്യങ്ങളിലും സാമ്യമുണ്ടെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. സാക്ഷരതയും മൂല്യബോധവുമെല്ലാം മിസോറാമിനെ കേരളത്തിനൊപ്പം നിര്‍ത്തുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്.

ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത ശേഷം കേരളത്തിലെത്തിയ ശേഷമാണ് കുമ്മനം രാജശേഖരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം മുന്നില്‍ കണ്ടാണ് താനും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടുകയും ഏഴോ എട്ടോ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തതെന്നും ആ പ്രവൃത്തി പരിചയമാണ് പിന്നീട് തന്റെ പൊതുജീവിതത്തില്‍ ശക്തി പകര്‍ന്നതെന്നും കുമ്മനം പറഞ്ഞു.

Top