കേരളത്തില്‍ വേനല്‍ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

materiological

ന്യൂഡല്‍ഹി: കേരളത്തില്‍ വേനല്‍ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയില്‍ നിന്നും താപനില 0.5 മുതല്‍ 1 ഡിഗ്രി വരെ കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മൂന്ന് മാസക്കാലത്തെ ശരാശരി താപനില സംബന്ധിച്ചാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഉത്തരേന്ത്യയെക്കാള്‍ കുറവാണെങ്കിലും ഇത്തവണ കേരളത്തില്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ പ്രവചന വിഭാഗം ശാസ്ത്രജ്ഞ സുനിതാദേവി പറഞ്ഞു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ തന്നെ കൂടിയ താപനിലയിലെ വര്‍ധന രണ്ട് മുതല്‍ അഞ്ച് ഡിഗ്രി വരെയാണ്. ഇവിടങ്ങളില്‍ മേയ് വരെ മൂന്ന് മാസത്തെ ശരാശരി താപനില ഒരു ഡിഗ്രിക്ക് മുകളില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Top