കേരളത്തിലെ മൂന്ന് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. ഇന്ന് വൈകിട്ട് നാലു മണിക്കാകും ലോക്സഭ ഇതിനായി സമ്മേളിക്കുക. രാജ്യസഭയില്‍ ഇന്ന് കേന്ദ്രബജറ്റിന്മേലുള്ള ചര്‍ച്ചയാണ് നടക്കുന്നത്.

Top