Kerala Maoist couple arrested by Q branch

Maoist

തൃശൂര്‍: ആറുമാസമായി ഒല്ലൂര്‍ മരത്താക്കരയിലെ വാടകവീട്ടില്‍ കള്ളപ്പേരില്‍ ഒളിച്ചുകഴിഞ്ഞ മാവോയിസ്റ്റ് ദമ്പതികളെ തമിഴ്‌നാട് ക്യു ബ്രാഞ്ച് പൊലീസ് പിടികൂടി.

ഇന്നലെ രാത്രി എട്ടുമണിയോടെ വാടകവീട്ടിലെത്തിയ ക്യു ബ്രാഞ്ച് സംഘം ഇരുചെവിയറിയാതെ ദമ്പതികളെ കസ്റ്റഡിയിലെടുത്തു രാത്രിയോടെ തമിഴ്‌നാട്ടിലേക്കു മടങ്ങിയെന്നാണു വിവരം.

മലയാളികളായ മുരുകന്‍ (43), ഭാര്യ സുമതി (39) എന്നിവരാണ് അറസ്റ്റിലായത്. മരത്താക്കരയിലെ വാടക വീട്ടില്‍ ആറുമാസം മുന്‍പാണ് ഇവര്‍ താമസിക്കാനെത്തിയത്.

വീടു വാടകയ്ക്കു നല്‍കിയെങ്കിലും എന്താണ് ഇവരുടെ തൊഴിലെന്നോ എവിടെയാണ് സ്വദേശമെന്നോ വീട്ടുടമസ്ഥര്‍ കൃത്യമായി ചോദിച്ചു മനസിലാക്കിയിരുന്നില്ല. ഇവര്‍ നല്‍കിയതൊക്കെയും തെറ്റായ വിവരങ്ങളുമായിരുന്നു.

ഇന്നലെ രാത്രി എട്ടോടെ വാടക വീട്ടിലെത്തിയ ക്യു ബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു മടങ്ങിയത് അയല്‍വാസികള്‍ പോലും അറിഞ്ഞില്ല. പിന്നീട് രണ്ടാമതും പൊലീസ് സംഘം വീട്ടിലെത്തി വാതില്‍ തുറന്ന് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്

Top