ദ്വിദിന സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഇന്ന് കേരളത്തില്‍

venkaiah-naidu

കൊച്ചി: ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ട് കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങുന്നത്.

തുടര്‍ന്ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രണ്ടു ദിവസം കൊച്ചി നഗരത്തില്‍ ഗതാഗത പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലു മുതല്‍ ആറരവരെയും ശനിയാഴ്ച രാവിലെ ഒമ്പതേമുക്കാല്‍ മുതല്‍ പത്തേമുക്കാല്‍ വരെയുമായിരിക്കും ക്രമീകരണം.

നാളെ കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി ബാലജനസഖ്യം നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം കൊല്ലത്ത് പ്രസ്‌ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യും.

Top