കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാനെ ഇന്നറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന തിരുവോണം ബമ്പര്‍-2019 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ വേദിയില്‍ മന്ത്രി ജി സുധാകരനാണ് ഒന്നാം സമ്മാനം നറുക്കെടുക്കുക.

ഒരു മണിക്കൂറിനുളളില്‍ മുഴുവന്‍ സമ്മാനങ്ങളുടെയും നറുക്കെടുപ്പ് പൂര്‍ത്തിയാവും. മൂന്നൂറ് രൂപ വിലയുളള ഓണം ബമ്പര്‍ ടിക്കറ്റ് ജൂലൈ 18നാണ് വില്‍പ്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഏകദേശം മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

Top