രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന് തോല്‍വി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന് നാണംകെട്ട തോല്‍വി. 232 റണ്‍സിനാണ് മുംബൈ കേരളത്തെ തകര്‍ത്തത്. നാലാം ദിനം വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം തകര്‍ന്നടിഞ്ഞു. 26 റണ്‍സെടുത്ത ഓപ്പണ്‍ രോഹന്‍ കുന്നുന്മേലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 94 റണ്‍സില്‍ എത്തിയപ്പോഴേയ്ക്കും കേരളത്തിന്റെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. മുംബൈ നിരയില്‍ ഷാംസ് മുളാനി അഞ്ച് വിക്കറ്റെടുത്തു. ആദ്യ ഇന്നിം?ഗ്‌സില്‍ മുംബൈ 251 റണ്‍സെടുത്തപ്പോള്‍ കേരളത്തിന്റെ മറുപടി 244ല്‍ ഒതുങ്ങി. രണ്ടാം ഇന്നിം?ഗ്‌സില്‍ മുംബൈ 319ന് എല്ലാവരും പുറത്തായപ്പോള്‍ കേരളത്തിന് 327 റണ്‍സിന്റെ വിജയലക്ഷ്യം ലഭിക്കുകയായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന നിലയിലാണ് അവസാന ദിനം കേരളം ബാറ്റിം?ഗ് തുടങ്ങിയത്. സ്‌കോര്‍ 29ല്‍ എത്തിയപ്പോഴേയ്ക്കും 16 റണ്‍സെടുത്ത ജലജ് സക്‌സേനയെ നഷ്ടമായി. പിന്നീട് വന്നവരെല്ലാം അതിവേ?ഗം വിക്കറ്റ് തുലച്ച് മടങ്ങി. രോഹന്‍ പ്രേം 11ഉം സച്ചിന്‍ ബേബി 12ഉം റണ്‍സെടുത്ത് വീണു.

Top