കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന് ഐ.എം.എ

കൊല്ലം: നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് വൈറസിന്റെ സാമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാമെന്നും കൊവിഡ് പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും
ഐഎംഎ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മഹാരാഷ്ട്ര , ചെന്നൈ, ദില്ലി എന്നിവയെ മാതൃകയാക്കണമെന്നും വീടുകളില്‍ പരിശോധന നടത്താന്‍ ഉള്ള സൗകര്യം ഉണ്ടാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍കര്‍ക്ക് കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പരിശോധന ഫലം വേഗത്തില്‍ അറിയിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും ഐഎംഎ കേരളഘടകം കൂട്ടിച്ചേര്‍ത്തു.

Top