തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടല്‍; ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. ഓര്‍ഡിനന്‍സ് അശാസ്ത്രീയവും രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് എംഎല്‍എ പറഞ്ഞു. വാര്‍ഡുകള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്തീനെ ഗവര്‍ണര്‍ നേരിട്ടാണ് ഒര്‍ഡിനന്‍സില്‍ ഒപ്പിടാനുള്ള വിസമ്മതം അറിയിച്ചെന്നാണ് വിവരം. ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്തെന്നും ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നും ഗവര്‍ണര്‍ മന്ത്രിയോട് പറഞ്ഞു. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും ഗവര്‍ണര്‍ മന്ത്രിയോട് ചോദിച്ചു.

അതേസമയം തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍ .

Top