ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത് എന്തുകൊണ്ടെന്നറിയില്ല: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത് എന്തുകൊണ്ടെന്നറിയില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍. സര്‍ക്കാരിന്റെ ഈ വിഷയത്തിലെ നിലപാട് നീതിപൂര്‍വവും ന്യായവുമാണെന്നും മന്ത്രി പറഞ്ഞു.

വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണെന്നു പറഞ്ഞ മന്ത്രി തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും പറഞ്ഞു.

ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്തെന്നും ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നും ഗവര്‍ണര്‍ മന്ത്രിയോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും ഗവര്‍ണര്‍ മന്ത്രിയോട് ചോദിച്ചു.

മന്ത്രിയും ഗവര്‍ണറും തമ്മില്‍ കൊല്ലത്തുവച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് അദ്ദേഹം അറിയിച്ചത്.

Top