സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ച് നിയമസഭ

kerala-team

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ച് നിയമസഭ. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു.പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സന്തോഷ് ട്രോഫി കേരളം നേടുന്നത്.

സന്തോഷ് ട്രോഫി ആറാം വട്ടം സ്വന്തമാക്കിയെത്തിയ കേരള ടീമിനു ഗംഭീര വരവേല്‍പ്പാണ് നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലും കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നത്.

Top