Kerala Legislative Assembly ; medical issue

തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ സഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയില്‍ എത്തിയത്.

ചോദ്യോത്തരവേള ആരംഭിക്കുന്നതിനു മുമ്പ് പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളി ആരംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ചോദ്യോത്തരവേള ആരംഭിച്ചത്. പ്രതിപക്ഷം ഇന്നും ചോദ്യോത്തരവേളയുമായി സഹകരിച്ചില്ല.

അതേസമയം, സത്യഗ്രഹം നടത്തുന്ന ലീഗ് എംഎല്‍എമാരെ മാറ്റി. ഇന്നലെ വരെ കെ.എം ഷാജിയും എന്‍.ഷംസുദ്ദീനുമാണ് സത്യഗ്രഹം നടത്തിയിരുന്നത്. ഇന്നുമുതല്‍ എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് സത്യഗ്രഹം നടത്തുക. എംഎല്‍എമാരുടെ നിരാഹാരം തിങ്കളാഴ്ച വരെ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം. നിരാഹാരം തുടരുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം എടുക്കും. സമരവേദി മാറ്റണോ എന്ന കാര്യവും തിങ്കളാഴ്ച തീരുമാനിക്കും.

അതിനിടെ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരെ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ചോദ്യോത്തരവേള തുടങ്ങുന്നതിനു മുമ്പാണ് വിഎസ് എംഎല്‍എമാരെ സന്ദര്‍ശിച്ചത്.

Top