കേരളത്തില്‍ ഇടതു മുന്നണിയുടെ പരാജയം അംഗീകരിക്കുന്നു എന്ന് കോടിയേരി

kodiyeri

തിരുവന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ഏറ്റ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് കാരണം ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യുഡിഎഫിന് ഒപ്പം നിന്നു എന്നതുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ തോല്‍വി ഇത് ആദ്യം അല്ലെന്നും പരാജയം താല്‍കാലികമാണെന്നും പാര്‍ട്ടിയും മുന്നണിയും ശക്തിയായി തിരിച്ച് വരുമെന്നും കോടിയേരി വിശദീകരിച്ചു.

രാജ്യവ്യാപകമായി കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ സിപിഎമ്മിന് സന്തോഷിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ബിജെപിക്ക് ആയില്ല. കേരളത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ ഒരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് അഭിമാനമായി കാണുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top