കേരള ലോ അക്കാദമി സ്ഥാപകന്‍ ഡോ എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായിരുന്ന ഡോ എന്‍ നാരായണന്‍ നായര്‍ (93) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സര്‍വകലാശാലയില്‍ നിന്ന് നിയമ ഡോക്ടറേറ്റ് നേടിയ ആദ്യവ്യക്തിയാണ് എന്‍ നാരായണന്‍ നായര്‍.

ദേശീയ നിയമ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്നു. 30 വര്‍ഷം കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു അദ്ദേഹം. ഡോ. എന്‍ നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്‌നിച്ചു.സാമൂഹിക പ്രശ്‌നങ്ങളില്‍ നാരായണന്‍ നായര്‍ സജീവമായി ഇടപെട്ടിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമപഠന മേഖലയ്ക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Top