‘രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം’ ; നിര്‍മല സീതാരാമന്‍

രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്ന് പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസരങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. അവസരങ്ങള്‍ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തില്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി പരാമര്‍ശിച്ചു.

Top