കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട; 6.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കാസര്‍കോഡ്: കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട. പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് സ്വര്‍ണം പിടികൂടിയത്. ഹ്യുണ്ടായ് ക്രെറ്റ കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്തുകയായിരുന്നു സ്വര്‍ണം.

കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത്രയും വലിയ സ്വര്‍ണവേട്ട കാസര്‍കോഡ് ജില്ലയില്‍ ഇതാദ്യമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top