കേരള- കര്‍ണാടക അതിര്‍ത്തി പ്രവേശനം :ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കേരള- കര്‍ണാടക അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മുന്‍ തുളു അക്കാദമി ചെയര്‍മാന്‍ സബ്ബയ്യറൈ ആണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതിര്‍ത്തി വഴിയുള്ള യാത്രയ്ക്ക് കര്‍ണാടക ഇന്നും ഇളവ് നല്‍കും. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്ര നിരോധിച്ചിട്ടില്ല.കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമായും ഹാജരാക്കണമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ വ്യക്തമാക്കിയിരുന്നു.

Top