കര്‍ണാടകം കനിവ് കാണിച്ചില്ല; കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട്: രാജ്യത്തെ നിലവിലെ പശ്ചാത്തലത്തില്‍ മംഗളൂരുവിലെ വഴി അടച്ചതിനെത്തുര്‍ന്ന് വിദഗ്ധചികിത്സ കിട്ടാതെ കാസര്‍കോട്ട് ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബേബിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെയും ഒരാള്‍ സമാനസാഹചര്യത്തില്‍ മരിച്ചിരുന്നു.കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിച്ചിരുന്നത്. ഇതോടെ ഇത്തരത്തില്‍ കാസര്‍കോട്ട് മരിച്ചവരുടെ എണ്ണം ഏഴ് ആയി.

Top