കേരളം കിഫ്ബിയിലൂടെ വലിയ വികസന മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുന്നു: മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനം കിഫ്ബിയിലൂടെ വലിയ വികസന മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന കേരള നിര്‍മ്മിതി പദ്ധതിയുടെ സംസ്ഥനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകകയായിരുന്നു മുഖ്യമന്ത്രി.

വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് വിലയിരുത്താന്‍ എല്ലാ ജില്ലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ നടത്താനാണ് കിഫ്ബിയുടെ തീരുമാനം. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരം ജില്ലയിലെ പ്രദര്‍ശന ഉദ്ഘാടനവും വ്യാഴാഴ്ച തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ നടന്നു. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും വികസന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും ബോധവത്കരണ പരിപാടികളും നടക്കും.

ധനമന്ത്രി തോമസ് ഐസക്, സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

 

 

Top