പ്രതീക്ഷയോടെ ഫലം കാത്ത് കേരളം

തിരുവനന്തപുരം : കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പിലെ ഫലം മണിക്കൂറുകൾക്കകം അറിയാം. അതെന്തെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നത് 5717 സ്ഥാനാർഥികൾ. ജില്ലയിൽ ആകെയുള്ള 1598 തദ്ദേശ സ്ഥാപന വാർഡുകളിൽ രണ്ടെണ്ണത്തിൽ വോട്ടെടുപ്പു മാറ്റിവച്ചിരുന്നു. ജില്ലയിലെ 1596 ജനപ്രതിനിധികൾ ആരൊക്കെയെന്ന് ഉച്ചയോടെ അറിയാം. പന്മന ഗ്രാമപ്പഞ്ചായത്തിലെ പറമ്പിൽമുക്ക്, ചോല വാർഡുകളിൽ സ്ഥാനാർഥികളുടെ മരണത്തെതുടർന്നാണു വോട്ടെടുപ്പു മാറ്റിവച്ചത്.

രാവിലെ 8 നു തുടങ്ങുന്ന വോട്ടെണ്ണലിൽ ആദ്യം തപാൽ വോട്ടുകളും സ്‌പെഷൽ തപാൽ വോട്ടുകളും എണ്ണും. തപാൽ ബാലറ്റുകൾ ശേഖരിച്ച് എണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കാൻ തപാൽ വകുപ്പ് വിപുലമായ സജ്ജീകരണങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 6 വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ കൃത്യസമയത്തു വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കും.

Top