ഒരുതരത്തിലുമുള്ള കമ്മീഷന്‍ ഏര്‍പ്പാടുമില്ലാത്ത സംസ്ഥാനമാണ് കേരളം:പിണറായി വിജയന്‍

രുതരത്തിലുമുള്ള കമ്മീഷന്‍ ഏര്‍പ്പാടുമില്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെ മുന്നിലും തല ഉയര്‍ത്തി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ആരെങ്കിലും മനസ്സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തകരില്ലെന്നും കുറ്റം ചെയ്താല്‍ മാത്രമേ മനസ്സമാധാനം തകരുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണത്തിനു പിന്നാലെ പോകാനുള്ള ത്വര ഉണ്ടാകരുത്. പണത്തിനു പിന്നാലെ പോയാല്‍ മനസ്സമാധാനം നശിക്കും. തെറ്റ് ചെയ്യാതെ ഇരുന്നാല്‍ ആരുടെയും മുന്നില്‍ തലകുനിക്കേണ്ടി വരില്ല. കുറ്റം ചെയ്യുമ്പോഴാണ് മനസ്സമാധാനം നഷ്ടമാകുന്നത്. കുറ്റം ചെയ്തില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. നമ്മുടെ മനസ്സമാധാനത്തെ തകര്‍ക്കാന്‍ പുറത്തുനിന്നുള്ള ആര്‍ക്കും കഴിയില്ല. തലയുയര്‍ത്തി നില്‍ക്കാമെന്നും പിണറായി വിജയന്‍.

ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ലക്ഷ്യം. അഴിമതിയുടെ കാര്യത്തില്‍ ആരുടെയും മുന്നില്‍ തലകുനിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ആരുടെ മുന്നിലും തല ഉയര്‍ത്തി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. അതുകൊണ്ടാണ് ഇത് പറയാനാകുന്നത്. ഒരുതരത്തിലുമുള്ള കമ്മീഷന്റെയും ഏര്‍പ്പാടുള്ള സംസ്ഥാനമല്ല കേരളം. മറ്റുള്ളവര്‍ക്കും അത് പോലെ പറയാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി.

Top