അഞ്ച് വര്‍ഷത്തിനിടെ കേരളം 91,575 കോടി രൂപയുടെ നിക്ഷേപം; നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് പി രാജീവ്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളം 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പുതുതായി ആകര്‍ഷിച്ചുവെന്ന റിപ്പോര്‍ട്ട്. ഇത് നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി രാജീവ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായെന്നും പി രാജീവ്.

ഇതിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കിയെന്നും എംഎസ്എംഇ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മന്ത്രി പറഞ്ഞു. 18.9% വളര്‍ച്ചയോടെ ദേശീയ ശരാശരിക്കു മുകളില്‍ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണ്. 2021-22ല്‍ കേരളത്തിലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3% ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി രാജീവ് പറഞ്ഞു.

Top