ഹൃദയാഘാതം മൂലം മലയാളി വയോധിക സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയില്‍ വച്ച് മരിച്ചു. തിരുവനന്തപുരം അഴീക്കോട് മരിതനകം വെഞ്ചമ്പി വീട്ടില്‍ പരേതനായ എം. സുബൈര്‍ കുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (83) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ റിയാദില്‍ വച്ച്‌ ഹൃദയാഘാതം മൂലമാണ് ഖദീജാ ബീവി മരിച്ചത്.

സൗദി ആരോഗ്യമന്ത്രാലയത്തില്‍ ഡോക്ടറായ മകനോടൊപ്പം ഖദീജ ബീവി 2003 മുതല്‍ സൗദി അറേബ്യയിലാണ്. പ്രവാസി പൊതുപ്രവര്‍ത്തകനും ലഹരി വിരുദ്ധ പ്രവര്‍ത്തകനുമായ ഡോ. എസ്. അബ്ദുല്‍ അസീസ് ആണ് മകന്‍.

പി.കെ. ഫര്‍സാനയാണ് മരുമകള്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി അഴീക്കോട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുന്നതാണ്.

Top