ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേ ക്വാര്‍ട്ടറില്‍

ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ഛത്തീസ്ഗണ്ഡിനെയാണ് റെയില്‍വേ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് റെയില്‍വേ നാല് ഗോളും നേടിയത്. റെയില്‍വേയ്ക്ക് വേണ്ടി മമ്ത രണ്ടും നൗബി ചാനു ലൈഷ്റാം, താരകതൂന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

ഫോര്‍മേഷനില്‍ മാറ്റം വരുത്തി ദാദ്രാ ആന്‍ഡ് നാഗര്‍ഹേവലിക്കെതിരെ കളിച്ച ഇലവനില്‍ മാറ്റങ്ങളുമായിയാണ് റെയില്‍വേ ഇറങ്ങിയത്. ടീമിലെ മാറ്റം തുടക്കം മുതല്‍ പ്രകടമായി. ആദ്യ പകുതി ആരംഭിച്ച് മിനുട്ടുകള്‍ക്കുളളി റെയില്‍വേഴ്സിനെ തേടി ആദ്യ അവസരമെത്തി. റെയില്‍വേ ക്യാപ്റ്റന്‍ സുപ്രിയ റൗട്രയ് അടിച്ച കിക്ക് ഛത്തീസ്ഗണ്ഡ് പ്രതിരോധ താരം ബോക്സില്‍ നിന്നും ബ്ലോക്ക് ചെയ്തു. 10 ാം മിനുട്ടില്‍ രണ്ടാം സുവര്‍ണാവസരം റെയില്‍വേയെ തേടിയെത്തി.

ഗോള്‍കീപ്പര്‍ ഇല്ലാത്തെ ലഭിച്ച അവസരം റെയില്‍വേയുടെ ലോചന മുണ്ട പുറത്തേക്ക് അടിച്ചു. 22 ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം ഹെഡ് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. 25 ാം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്ന് റെയില്‍വേയ്ക്ക് മറ്റൊരു അവസരം ഇത്തവണ നഷ്ടപ്പെടുത്തിയത് മമ്തയായിരുന്നു. തുടര്‍ന്നും ഛത്തീസ്ഗഢ് ഗോള്‍പോസ്റ്റിനെ ലക്ഷ്യമാക്കി നിരവധി അവസരങ്ങള്‍ എത്തിയെങ്കും ഗോള്‍ മാത്രം വിട്ടുനിന്നു.

Top