പനി പേടിയില്‍ കേരളം; അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തെ പനി ബാധിതര്‍ 50,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. അഞ്ചു ദിവസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം 50000 കടന്നു. അഞ്ചു ദിവസത്തിനിടെ 24 പേര്‍ പനി ബാധിച്ച് മരണപ്പെട്ടു. എലിപ്പനിയും ഡെങ്കിയും എച്ച്‌വണ്‍എന്‍വണുമാണ് ജീവനെടുക്കുന്നത്.

പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വര്‍ധനയുണ്ടാവുകയാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. സംശയ നിവാരണത്തിനായി 9995220557, 9037277026 എന്നീ നമ്പരുകളില്‍ വിളിക്കാം.

Top