ഇടുക്കിയില്‍ കനത്ത മഴ; വീടിന് മുകളില്‍ മരം വീണ് നാല് പേര്‍ക്ക് പരുക്ക്

heavyrain

ഇടുക്കി : ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. കല്‍തൊട്ടി മേപ്പാറയില്‍ വീടിന് മുകളില്‍ മരം വീണ് നാലു പേര്‍ക്ക് പരുക്ക്. പുളിയന്‍മല നെടുകണ്ടം റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.

Top