ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതും.

ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 വിദ്യാർഥികളും രണ്ടാം വർഷത്തിൽ 30,740 വിദ്യാർഥികളും പരീക്ഷ എഴുതും.

ഏപ്രിൽ മൂന്നിന് മൂല്യനിർണയം ആരംഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെയാണ് മൂല്യനിർണയ ക്യാമ്പുകൾ നടക്കുക. 80 മൂല്യനിർണയ ക്യാമ്പുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 30 വരെയാണ് പരീക്ഷ.

Top