തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: തൃശ്ശൂർ പൂരത്തിന്‍റെ എഴുന്നള്ളിപ്പിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളക്ടർ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട് കാവ് ദേവസ്വം അധികൃതരാണ് ഹൈക്കോടതിയെ സമീപിച്ചത്.

പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങൾ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനകൾ നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിംഗ് കമ്മിറ്റി നിലപാടെടുക്കുന്നതെന്നാണ് ദേവസ്വത്തിന്‍റെ വാദം.

അതേസമയം കേരള എലഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശൂരില്‍ ചേരും. ഇന്നലെ തിരുവന്തപുരത്ത് ദേവസ്വം മന്ത്രിയുമായി നടത്തിയ യോഗത്തിന്റെ വിശദാംശങ്ങള്‍ ഭാരവാഹികള്‍ യോഗത്തെ അറിയിക്കും. ഒരാഘോഷത്തിനും ആനകളെ വിട്ടു നല്‍കേണ്ടതില്ലെന്ന നിലപാട് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഇന്നത്തെ യോഗം തീരുമാനിച്ചേക്കും.

മെയ് പതിനൊന്നുമുതലുള്ള ഒരാഘോഷത്തിനും ആനകളെ വിട്ടു നല്‍കേണ്ടതില്ലെന്നായിരുന്നു ആന ഉടമ സംഘത്തിന്റെ നിലപാട്.

Top