തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക മാറ്റാന്‍ ആകുമോ?: ഹൈക്കോടതി

highcourt

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് 2015-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം മാറ്റാന്‍ ആകുമോ എന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണറോടാണ് കോടതി നിലപാട് തേടിയിരിക്കുന്നത്.

എന്നാല്‍ കോടതി ഉത്തരവിട്ടാല്‍ തീരുമാനം പുനപരിശോധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്. വോട്ടര്‍ പട്ടിക പുതുക്കുന്ന കാര്യത്തില്‍ അഭിപ്രായം തേടിയത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്.

2019- ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശതെരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് അഭിപ്രായം തേടിയത്. യുഡിഎഫിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി മറ്റന്നാള്‍ വിധിപറയും.

Top