കേരള ബാങ്ക് രൂപീകരണം: സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജിക്കാര്‍ നടത്തുന്നത് അനാവശ്യ ഇടപെടലാണന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബാങ്ക് രൂപീകരണ നടപടികള്‍ പൂര്‍ത്തിയായെന്നും കോടതിയുടെ ഇടപെടല്‍ അന്തിമമായി പാവപ്പെട്ട കര്‍ഷകരെയാവും ബാധിക്കുകയെന്നും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ. രവീന്ദ്രനാഥ് ബോധിപ്പിച്ചു.

ഇടനിലക്കാരെ ഒഴിവാക്കിയാണ് ബാങ്ക് രൂപീകരണം .ഇതിന്റെ ഗുണഭോക്താക്കള്‍ കര്‍ഷകരാണന്നും വായ്പക്ക് പലിശ കുറയുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കേസ് കോടതി വാദത്തിനായി 17 ലേക്ക് മാറ്റി.

ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് പതിനാല് ജില്ലകളിലെയും സഹകരണ ബാങ്ക് ഭരണസമിതികളെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

Top