ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ എട്ടരമണിയോടെയാണ് എസ് മണികുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. കൂടിക്കാഴ്ച നാല്‍പ്പത് മിനിറ്റോളം നീണ്ടു.

ജഡ്ജിമാര്‍ക്ക് പണം നല്‍കി വിധി സമ്പാദിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന കേസില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഭിഭാഷകനെതിരെ
പൊലീസ് അന്വേഷണം ആരംഭിച്ചത്.

Top