നിലയ്ക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ് വിലക്കി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ നിലയ്ക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ് വിലക്കി ഹൈക്കോടതി ഉത്തരവ്. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശം നൽകി.

കഴിഞ്ഞ തീർഥാടനകാലത്തും ഹൈക്കോടതി സമാനമായ നിർദേശം നൽകിയിരുന്നു. ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവെന്നും ഇക്കാര്യം പൊലീസ് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പാർക്കിങ് വിലക്ക് നടപ്പാക്കാൻ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വെള്ളിയാഴ്ച ദേവസ്വം സ്‌പെഷൽ കമ്മിഷണർ കോടതിയെ അറിയിക്കണം.

Top