ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ബുധാനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. മധുർ കട്‌ല, കാഞ്ഞങ്ങാട് മേഖലകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. കാങ്ങട്ടാട്ടും കിനാലൂരിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി.

ഇടുക്കി ജില്ലയിലെ മലയോരങ്ങളിലും ഉൾക്കാടുകളിലും കനത്ത മഴപെയ്യുന്നതായാണ് റിപ്പോർട്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രത നിർദേശം ജില്ലയിൽ ഉടനീളം തുടരുകയാണ്. ഇടുക്കി അണക്കേട്ടിലേക്കുള്ള നീരൊഴുക്കും കാര്യമായി കൂടിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് കണ്ണൂർ കോട്ടയം എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

Top