സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച ഇടുക്കി ,മലപ്പുറം , കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാല സാധ്യത കണക്കിലെടുത്ത് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്
നല്‍കുന്നു.

ആലപ്പുഴ ,ഇടുക്കി ,കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളില്‍ ഇന്നും 24ന് ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലും പത്തനംതിട്ട, ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 25നും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 26നും കണ്ണൂര്‍, കാസര്‍കോട്; ജില്ലകളില്‍ 27നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍, ഈ പ്രദേശങ്ങളില്‍ വെള്ളിയാഴ്ചരാത്രി 11:30 വരെ 15 മുതല്‍ 19 സെക്കന്‍ഡ് വരെ നീണ്ടു നില്‍ക്കുന്ന 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ട്.

Top