ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തൃശൂര്‍: സംസ്ഥാനത്ത് മെയ് എട്ട് മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മേയ് 7 മുതല്‍ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.

മേയ് 19 മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

 

Top