മുട്ടില്‍ മരംമുറിക്കേസ്; സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹൈക്കോടതി

കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്തിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമെന്ന് കോടതി പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന തെളിവാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടികളെടുത്തുവെന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് തിങ്കളാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ മറുപടി അറിയിക്കണം. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 701 കേസ് ഉണ്ടായിട്ടും ഒരു പ്രതിയെ പോലും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു.

Top