ഫസല്‍ വധക്കേസ്; കാരായി ചന്ദ്രശേഖരനും കാരായി രാജനും ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കൊച്ചി: ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസത്തിന് ശേഷം ഇളവ് പ്രാബല്യത്തില്‍ വരും. മൂന്ന് മാസം കൂടി എറണാകുളം ജില്ല വിട്ട് പോകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഫസല്‍ വധകേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിച്ചിരിക്കുന്നത്.

2006 ഒക്റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന കാരായി രാജനും ഏരിയാ കമ്മിറ്റി അംഗമായിരുന്ന കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

 

Top