എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറി; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേരളം അഗ്‌നിപര്‍വ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്നും കുറേക്കൂടി കരുതലും ജാഗ്രതയും കാണിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് വിവരങ്ങള്‍ ആവിശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കളമശ്ശേരിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്.

Top