സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി ചെലവില്‍ സ്ഥിരം ഹോര്‍ഡിംഗ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി ചെലവില്‍ സ്ഥിരം ഹോര്‍ഡിംഗ് സ്ഥാപിക്കാന്‍ തീരുമാനം. ഇതുവരെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഹോര്‍ഡിംഗുകള്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു.

സിഡ്‌കോയ്ക്കാണ് ഹോര്‍ഡിംഗുകളുടെ നിര്‍മ്മാണ ചുമതല. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ സിഡ്‌കോയ്ക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരസ്യ പ്രദര്‍ശനത്തിനായി തിരുവനന്തപുരത്തെ 12 ഇടങ്ങളില്‍ കൂറ്റന്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കും.

ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, കേശവദാസപുരം, വഴുതക്കാട് എന്നിവിടങ്ങളില്‍ ഹോര്‍ഡിംഗുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

Top