മരടിലെ എല്ലാ ഫ്‌ലാറ്റുകളും തകര്‍ത്തെന്ന് സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയെ അറിയിക്കും

തിരുവനന്തപുരം: മരടിലെ രണ്ടു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്നു തകര്‍ക്കുന്നതോടെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളാണ് ഇന്നു പൊളിക്കുന്നത്. ഇതിന് ശേഷം തിങ്കളാഴ്ച സുപ്രീം കോടതിയെ മരടിലെ എല്ലാ ഫ്‌ലാറ്റുകളും തകര്‍ത്ത കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും.

അതേസമയം തീരദേശപരിപാലന നിയമലംഘനത്തില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്മേല്‍ ഇനി കോടതി എന്ത് നിലപാടെടുക്കുമെന്നത് സര്‍ക്കാറിന് മുന്നിലെ വെല്ലുവിളിയാണ്. മരട് ഫ്‌ലാറ്റ് കേസില്‍ കെട്ടിട നിര്‍മ്മാതാക്കളെക്കാള്‍ വിധി നടപ്പാക്കുന്നതില്‍ ആദ്യം മെല്ലെപ്പോയ സംസ്ഥാന സര്‍ക്കാറിനെതിരെ സൂപ്രീം കോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

ഇന്നലെ വിജയകരമായി തന്നെ ആദ്യം പടി പൂര്‍ത്തിയായതോടെ എല്ലാം വിമര്‍ശന
ങ്ങള്‍ക്കും ആശങ്കകള്‍ക്കുമാണ് വിരാമമിട്ടത്.ഇന്നലെ ഹോളി ഫെയ്ത്ത് എച്ച് 2 ഒ യും ആല്‍ഫ സെറിനുമാണ് സ്‌ഫോടനത്തിലൂടെ വിജയകരമായി തകര്‍ത്തതത്.

Top