Kerala govt pleader dhanesh mathew Was released on bail

കൊച്ചി: കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ഗവണ്‍മെന്റ്പ്ലീഡറിന്‌ ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു അടുത്തുള്ള മുല്ലശ്ശേരി കനാലിനു സമീപത്തായിരുന്നു സംഭവം.

ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ഗവണ്‍മെന്റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ പിടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത്.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ ഗവണ്‍മെന്റ്പ്ലീഡറായിരുന്നു ധനേഷ് മാത്യു.

Top