ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി ഒരു മാസത്തിനകമെന്ന് കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി തയാറാക്കിയെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. സ്വയം പര്യാപ്തതയിലേക്ക് ആദിവാസി സമൂഹത്തെ എത്തിക്കുകയാണ് ലക്ഷ്യം. ഒരുമാസത്തിനകം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ശിശുമരണങ്ങളുണ്ടായ അട്ടപ്പാടിയിലെ ആരോഗ്യമേഖലയിലെ പോരായ്മകള്‍ പരിഹരിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും വിവിധ വകുപ്പു മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

നവജാത ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയിലെ ദുരവസ്ഥ പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ വേണമെന്നു മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. വിവിധ വകുപ്പുകള്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിന് ഉന്നത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിക്കണമെന്നും നിര്‍ദേശവും മുന്നോട്ടു വച്ചു.

4 ദിവസത്തിനിടെ 5 ശിശുമരണം നടന്ന സാഹചര്യത്തിലാണു മന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം സര്‍ക്കാര്‍ ഇടപെടലിനായി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയത്.

Top