‘ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ല’: മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെയാണ് ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചത്. ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ല എന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ചാന്‍സലറോ ചാന്‍സലര്‍ നിര്‍ദേശിക്കുന്ന ആളോ ആകണം അദ്ധ്യക്ഷത വഹിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ വിമര്‍ശിച്ചതിന് മന്ത്രി മറുപടി നല്‍കിയിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ പരാമര്‍ശവുമായി രംഗത്തെത്തിയത്.

Top