പുതുതലമുറയെ ലഹരിയില്‍നിന്നും മോചിപ്പിക്കണം; കേരളാ ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 100 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ കണക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പുതുതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. കേരള ഗാന്ധി സ്മാരക നിധിയുടെ ഗാന്ധിജയന്തി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top