ദേശീയ തലത്തിലും ശ്രദ്ധേയമായ ഒരു യാത്ര . . .

കേരള സര്‍ക്കാറിന്റെ നവകേരള സദസ്സ് ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്നു. ഈ പരിപാടികൊണ്ടു നാടിനും, നാട്ടുകാര്‍ക്കും ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ കണ്ടില്ലന്നു നടിച്ച് , സംസ്ഥാന കാബിനറ്റ് ഒന്നടങ്കം സഞ്ചരിക്കുന്ന ബസിനെ കേവലം ആഢംബര ബസായും ധൂര്‍ത്തായും മാത്രം വിലയിരുത്തി വാര്‍ത്തകള്‍ പടച്ചുവിട്ട മാധ്യമങ്ങളും നവകേരള സന്ദസിനെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ കാബിനറ്റ് ഒന്നാകെ നടത്തുന്ന ഈ കേരള പര്യടനം വന്‍ വിജയമായാല്‍, ഇതേ മോഡല്‍ നടപ്പാക്കാന്‍ ആന്ധ്ര – തമിഴ് നാട് സര്‍ക്കാറുകളും തയ്യാറായേക്കുമെന്ന് സൂചന.(വീഡിയോ കാണുക)

Top