കേരളത്തിലെ സഭാ തര്‍ക്കത്തില്‍ കുഴപ്പക്കാര്‍ കേരള സര്‍ക്കാരാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കേരളത്തിലെ സഭാ തര്‍ക്കത്തില്‍ കുഴപ്പക്കാര്‍ കേരള സര്‍ക്കാരാണെന്ന് സുപ്രീംകോടതി. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

ഒരിക്കല്‍ തീര്‍പ്പാക്കിയ കേസില്‍ വീണ്ടും ഹര്‍ജികള്‍ വരുന്ന അവസ്ഥയെ വിമര്‍ശിച്ചു സംസാരിക്കുന്നതിനിടെയാണ് ജസ്റ്റിസ് സഭാ തര്‍ക്കകേസിനെപ്പറ്റി പരാമര്‍ശിച്ചത്. പണം ഉള്ളവര്‍ വീണ്ടും വീണ്ടും കേസുകള്‍ നടത്തിക്കൊണ്ടിരിക്കുമെന്നും അരുണ്‍ മിശ്ര വ്യക്തമാക്കി.

Top